ആധാര്‍ കാര്‍ഡ് ഇനിയുളള എല്ലാ ആവശ്യങ്ങള്‍ക്കും വളരെ ആത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക, മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുക പിന്നെ ബാങ്ക് അക്കൗണ്ടുമായി എന്നിങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് അത്യാവശ്യമാണ്.
ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എം ആധാര്‍ കാര്‍ഡ് ഇനി റയില്‍വേ യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ്ങിന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് എം-ആധാര്‍. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതില്‍ പ്രത്യേകം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്, ആധാര്‍ കാര്‍ഡില്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ മാത്രേമേ നിങ്ങള്‍ക്ക് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ. ഇനി മുതല്‍ റയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി കാണിക്കാന്‍ ആപ്പ് തുറന്ന് പാസ്‌വേഡ് നല്‍കിയാല്‍ മൊബൈലില്‍ ആധാര്‍ കാണും.
എന്താണ് എം-ആധാര്‍?
സ്മാര്‍ട്ട്‌ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് 5.0 യ്ക്കു മുകളിലുളള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ ആപ്പ് ഉപയോഗിക്കാം. നിങ്ങള്‍ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യേണ്ടത്. ഈ ഒരു സവിശേഷത ഉളളതിനാല്‍ ആധാര്‍ നമ്പര്‍ നിങ്ങളുടെ മൊബൈലിലും കൊണ്ടു നടക്കാന്‍ സാധിക്കുന്നു.
No comments:
Post a Comment