Wednesday, September 20, 2017

ടെലികോം മേഖലയില്‍ വലിയൊരു പ്രഖ്യാപനവും നടത്തിയാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്.

ടെലികോം മേഖലയില്‍ വലിയൊരു പ്രഖ്യാപനവും നടത്തിയാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്.
 അതായത് ചെറിയ റീച്ചാര്‍ജ്ജ് തുകയില്‍ വലിയ ഓഫറുകള്‍ നല്‍കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ റീച്ചാര്‍ജ്ജ് ഓഫറുകള്‍. 249 പ്ലാന്‍, 429 പ്ലാന്‍ എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് കൊണ്ടു വന്നിരിക്കുന്നത്.

എന്നാല്‍ ബിഎസ്എന്‍എല്‍ മാത്രമല്ല മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയും പല അണ്‍ലിമിറ്റഡ് ഓഫറുകള്‍ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു കൊണ്ടു വന്നിട്ടുണ്ട്.

249 രൂപ പ്ലാന്‍ 

ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാനില്‍ വോയിസ് കോള്‍, ഡാറ്റ എന്നിവ ഉള്‍പ്പെടുന്നു. 28 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി. ബിഎസ്എന്‍എല്‍ പ്രമോഷണല്‍ അല്ലെങ്കില്‍ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ 249 രൂപ പ്ലാനില്‍ പ്രതിദിനം 10ജിബി ഡാറ്റ ലഭിക്കുന്നു. ഇതു കൂടാതെ ഫ്രീ ലോക്കല്‍/ എസ്റ്റിഡി കോളുകളും ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്ലിലേക്കു ചെയ്യാം. ഇത് ഒരു പരിമിത കാലയളവിലെ ഓഫര്‍ ആണ്. 2017 ഒക്ടോബര്‍ 25 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

429 രൂപ പ്ലാന്‍ 

ബിഎസ്എന്‍എല്‍ കൊണ്ടു വന്ന മറ്റൊരു പ്ലാന്‍ ആണ് 429 രൂപയുടെ പ്ലാന്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന ഈ പ്ലാനില്‍ അണ്‍ലിമറ്റഡ് വോയിസ് കോള്‍ ഉള്‍പ്പെടെ 1ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നു. 90 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി.

ജിയോ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ 

1. 399 രൂപ പ്ലാന്‍ 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതു കൂടാതെ ഫ്രീ വോയിസ് കോള്‍, എസ്എംഎസ്, മൈജിയോ ആപ്പ് സേവനങ്ങളും നല്‍കുന്നുണ്ട്. 2. 149 പ്ലാന്‍ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ 2ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 3. 349 പ്ലാന്‍ ഈ പ്ലാനില്‍ 20ജിബി 4ജി ഡാറ്റ, 56 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ 56ജിബി 4ജി ഡാറ്റ ഒരു ദിവസം കൊണ്ടോ 56 ദിവസം കൊണ്ടോ ഉപയോഗിച്ചു തീര്‍ക്കാം. 56ജിബി ഹൈ സ്പീഡ് ഡാറ്റ കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 128 kbps ആയി കുറയും.

No comments:

Post a Comment